Site iconSite icon Janayugom Online

ധര്‍മ്മടം മുന്‍ എം എല്‍ എ കെ കെ നാരായണന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവും ധര്‍മടം മുന്‍ എംഎല്‍എയുമായ കെകെ നാരായണന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2011‑ല്‍ കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായും, കണ്ണൂര്‍ ജില്ല സഹകരണ ബേങ്ക്, എ കെ ജി സ്മാരക സഹകരണ ആശുപത്രി എന്നിവയുടെ അധ്യക്ഷനായും സേവനം അനുഷ്ഠിച്ചിരുന്നു.

Exit mobile version