സിപിഐ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയിരുന്ന വെഞ്ഞാറമൂട് ശശി (77) അന്തരിച്ചു. ഭാര്യ വിമലദേവി (റിട്ട. ദേവസ്വം ബോർഡ് അസി. കമ്മിഷണര്‍). മക്കള്‍: സിനി, അനു, ആശ. മരുമക്കൾ: സുരേഷ്, ബൈജു, അമൽ.
ഭൗതിക ശരീരത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി, മുതിര്‍ന്ന നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, സി ദിവാകരൻ, ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറി സത്യൻ മൊകേരി, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ ആനിൽ, ജനയുഗം മാനേജിങ് ഡയറക്ടർ എന്‍ രാജൻ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, ഡി കെ മുരളി, നേതാക്കളായ വി പി ഉണ്ണികൃഷ്ണൻ, മനോജ് ബി ഇടമന, എ എം റൈസ്, പി ജി ബിജു തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
English Summary: Former district secretary of CPI Venjarammudu Sasi passed away
You may also like this video