Site iconSite icon Janayugom Online

യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ഗോള്‍ഡ്‍മാന്‍ സാച്ച് മുന്‍ മേധാവി

യുഎസ് അപകടകരമാം വിധത്തില്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് സൂചന നല്‍കി മള്‍ട്ടി നാഷണല്‍ ഇന്‍വസ്റ്റ്മെന്റ് ബാങ്കായ ഗോള്‍ഡ്‍മാന്‍ സാച്ചിന്റെ സീനിയര്‍ ചെയര്‍മാന്‍ ല്ലോയ്ഡ് ബ്ലാങ്ക്ഫെയ്ന്‍. വ്യവസായികളും ഉപഭോക്താക്കളും മാന്ദ്യത്തെ നേരിടാന്‍ തയാറായിരിക്കണമെന്നും ല്ലോയ്‍ഡ് മുന്നറിയിപ്പ് നല്‍കി. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് പറയുന്നത്.

മാന്ദ്യം ഒഴിവാക്കുകയെന്നത് ബുദ്ധിമുട്ടേറിയതാണ്. എന്നാല്‍ വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഫെഡറല്‍ റിസര്‍വിന്റെ നീക്കങ്ങള്‍ ഫലപ്രദമാണെന്നും ല്ലോയ്ഡ് പറഞ്ഞു. ആഭ്യന്തര ഉല്പാദന വളര്‍ച്ച നിരക്ക് 2.6 ശതമാനത്തില്‍ നിന്ന് 2.4 ശതമാനമായി കുറയുമെന്നാണ് ഗോള്‍ഡ്‍മാന്റെ സാമ്പത്തിക ഗവേഷണ സംഘം പ്രതീക്ഷിക്കുന്നത്.

2023 ല്‍ ഇത് 1.6 ശതമാനമായി കുറയുമെന്നും സംഘം കണക്കാക്കുന്നു. വേതന വളര്‍ച്ചയേ നിയന്ത്രിക്കാനും പണപ്പെരുപ്പം രണ്ട് ശതമാനം കുറയ്ക്കാനുമുള്ള ഫെഡറല്‍ റിസര്‍വിന്റെ ലക്ഷ്യത്തെയും സഹായിക്കുന്ന ആവശ്യമായ വളര്‍ച്ചാ മാന്ദ്യമെന്നാണ് ജാൻ ഹാറ്റ്സിയസിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ഇന്ധന വിലവര്‍ധനവും ബേബി ഫോര്‍മുലയുടെ അഭാവവും സമ്പത്ത് വ്യവസ്ഥയെ സംബന്ധിച്ച ഉപഭോക്തൃ വികാരം ( കണ്‍സ്യൂമര്‍ സെന്റിമെന്റ്സ്) 2011 ന് ശേഷമുള്ള ഏറ്റവും താഴ്‍ന്ന നിലയിലേക്കെത്തിച്ചു. യുഎസില്‍ വിലക്കയറ്റം 8.3 ശതമാനമാണ് ഉയര്‍ന്നത്.

Eng­lish summary;Former Gold­man Sachs boss says US econ­o­my is in recession

You may also like this video;

Exit mobile version