Site iconSite icon Janayugom Online

മുൻ ഇന്ത്യൻ ആർമി ഓഫീസർ ഗാസ ആക്രമണത്തിൽ കൊ ല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

armyarmy

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമങ്ങളില്‍ മുൻ ഇന്ത്യൻ ആര്‍മി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ ആക്രമണം രൂക്ഷമായിരിക്കുന്ന ഗാസയിലെ റാഫയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്ക് ആക്രമണം ഉണ്ടാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഗാസയില്‍ കൊല്ലപ്പെടുന്ന ആദ്യ യുഎന്‍ സ്റ്റാഫ് അംഗമാണിദ്ദേഹമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുണൈറ്റഡ് നേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റിയിലെ (ഡിഎസ്എസ്) സ്റ്റാഫ് അംഗമാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. 

അതേസമയം കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ പേരുവിവരങ്ങള്‍ യുഎന്‍ പുറത്തു വിട്ടിട്ടില്ല. റാഫയിലെ യൂറോപ്യന്‍ ഹോസ്പിറ്റലിലേക്ക് പോകുകയായിരുന്നു യുഎന്‍ സംഘം.സംഭവത്തില്‍ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. യുഎന്‍ സംഘത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തെ അപലപിച്ച ഗുട്ടെറസ്, ആക്രമണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും യുഎന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ തുടരുന്നതിനിടയില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത ആക്രമണമാണ് ഇസ്രയേല്‍ അഴിച്ചുവിടുന്നതെന്ന് മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. 

Eng­lish Sum­ma­ry: For­mer Indi­an Army offi­cer kil led in Gaza attack, reports say

You may also like this video

Exit mobile version