പാകിസ്ഥാന്‍ ഭീകരസംഘടന ലഷ്കര്‍ ഇ തൊയ്ബയുടെ മുൻ കമാൻഡർ അക്രം ഖാനെ വെടിവെച്ച് കൊന്നു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിൽ വെച്ച് അജ്ഞാതരായ ആയുധധാരികളാണ് അക്രം ഖാനെ വധിച്ചത്. അക്രം ഗാസി എന്നാണ് അക്രം ഖാൻ അറിയപ്പെട്ടിരുന്നത്. 2018 മുതൽ 2020 വരെയാണ് ലശ്കറെ ത്വയ്യിബയുടെ റിക്രൂട്ട്‌മെന്റ് സെല്ലിൽ പ്രവർത്തിച്ചിരുന്നയാളാണ് അക്രം ഖാൻ. പാക്കിസ്ഥാന്‍ ഇന്ത്യ വിരുദ്ധ പ്രസംഗങ്ങൾ നടത്തിയിരുന്നു അക്രം.
ഒക്ടോബറിൽ പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ഷാഹിദ് ലത്തീഫിനെ പാകിസ്ഥാനിൽവെച്ച് വെടിവെച്ച് കൊന്നിരുന്നു. 2016ൽ പത്താൻകോട്ട് വ്യോമ കേന്ദ്രത്തിൽ നുഴഞ്ഞു കയറി ആക്രമണം നടത്തിയ നാല് ഭീകരർക്ക് സഹായം ചെയ്ത് നല്‍കി.
സെപ്റ്റംബറിൽ, പാക് അധീന കശ്മീരിലെ റാവൽകോട്ടിലെ അൽ ഖുദൂസ് പള്ളിക്കുള്ളിൽ വച്ച് ലഷ്കറിന്റെ മുതിർന്ന കമാൻഡറായ അബു ഖാസിം എന്ന റിയാസ് അഹമ്മദിനെ അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചു കൊന്നിരുന്നു. പ്രാർഥക്കിടെ തലക്ക് വെടിയേറ്റ് ഇയാൾ മരിച്ചത്.
English Summary:Former Lashkar-e-Taiba commander shot dead in Pakistan
You may also like this video