Site iconSite icon Janayugom Online

മഹാരാഷ്ട്ര മുന്‍ മന്ത്രി നവാബ് മാലിക്കിന് ഇടക്കാല ജാമ്യം

malikmalik

കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റിലായ മഹാരാഷ്ട്ര മുൻ മന്ത്രി നവാബ് മാലിക്കിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ട് മാസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. 

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവിനെ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് ഇഡി അറസ്റ്റ് ചെയ്തത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നവാബ് മാലിക്കിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി മാലിക്കിന്റെ ആരോഗ്യനില വഷളായി വരികയാണെന്നും വൃക്കരോഗം ബാധിച്ചിട്ടുള്ളതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പറയുന്നു. 

Eng­lish Sum­ma­ry: For­mer Maha­rash­tra min­is­ter Nawab Malik grant­ed inter­im bail

You may also like this video

Exit mobile version