കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാലിദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീനിന്റെ തടവുശിക്ഷ കോടതി റദ്ദാക്കി. യമീനിനെതിരെ ചുമത്തിയ കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പ് എന്നീ കുറ്റങ്ങളും മാലിദ്വീപ് സുപ്രീം കോടതി റദ്ദാക്കി .
2019ൽ സംസ്ഥാന ഫണ്ടിലെ ഒരു മില്യണ്‍ ഡോളറോളം വരുന്ന തുക ദുരുപയോഗം ചെയ്തതിന് യമീന് അഞ്ച് വർഷം തടവും അഞ്ച് മില്യൺ ഡോളർ പിഴയും വിധിച്ച കീഴ്‍ക്കോടതി ഉത്തരവാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഏകകണ്ഠമായി റദ്ദാക്കിയത്. യമീനിനെതിരായ തെളിവുകള്‍ കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം യമീനിനെതിരായ മറ്റു അഴിമതിക്കേസുകള്‍ കോടതിയില്‍ വിചാരണയിലാണ്. കോവിഡ് വ്യാപനത്തോടെയാണ് യമീനിനെ ജയിലില്‍ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റിയത്. കേസുകള്‍ റദ്ദാക്കിയതോടെ യമീനിന് രാഷ്ട്രീയത്തിലേക്കുള്ള പുനഃപ്രവേശനത്തിനാണ് വഴിതുറന്നത്. വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും യമീനിന് മത്സരിക്കാന്‍ കഴിയും. 2013 മുതൽ 2018 വരെയാണ് യമീൻ മാലിദ്വീപ് പ്രസിഡന്റായിരുന്നത്.
English Summary: Former Maldivian President Abdulla Yameen’s sentence revoked
You may like this video also