Site icon Janayugom Online

മുൻ മിസ് കേരള അടക്കം രണ്ടു യുവതികൾ വാഹനാപകടത്തിൽ മരിച്ചു

കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരള അടക്കം രണ്ടു പേർ മരിച്ചു. മിസ് കേരളയായിരുന്ന ആൻസി കബീർ, റണ്ണറപ്പായിരുന്ന അഞ്ജന ഷാജൻ എന്നിവരാണ് മരിച്ചത്.

കൊച്ചി വൈറ്റിലയ്ക്ക് സമീപം ദേശീയപാതയിലാണ് പുലര്‍ച്ചെ വാഹനാപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ് മോഡല്‍ കൂടിയായ ആന്‍സി കബീര്‍. അഞ്ജന തൃശൂര്‍ സ്വദേശിയാണ്.
ENGLISH SUMMARY: for­mer miss Ker­ala died in acci­dent at kochi
YOU MAY ALSO LIKE THIS VIDEO

Exit mobile version