മുന്‍ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു. ശുചിമുറിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം. ചാത്തന്നൂര്‍ മുന്‍ എംഎല്‍എയാണ്. 2012 മുതൽ 2014 വരെ കൊല്ലം ഡിസിസി പ്രസിഡന്റായിരുന്നു. 2001–2006ൽ ചാത്തന്നൂര്‍ എംഎൽഎ ആയിരുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെഎസ്‌യുവിന്റെ ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെപിസിസി നിർവാഹക സമിതിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുണ്ടറ പേരൂർ സ്വദേശിയാണ്.
English Summary:Former MLA Prathapvarma Thampan passed away
You may also like this video