Site iconSite icon Janayugom Online

ട്രംപിനെ പുകഴ്ത്തുന്ന ഷെഹബാസ് ഷരീഫിനെ പരിഹസിച്ച് അമേരിക്കയിലെ മുന്‍ പാകിസ്ഥാന്‍ സ്ഥാനപതി ഹുസൈന്‍ ഹാഖാനി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ആവര്‍ത്തിച്ച് പുകഴ്ത്തുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ പരിസഹിച്ച് അമേരിക്കയിലെ മുന്‍ പാകിസ്ഥാന്‍ സ്ഥാനപതി ഹുസൈന്‍ ഹാഖാനി.തായ്ലന്‍ഡും ‚കംബോഡിയും തമ്മില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ ട്രംപ് നിര്‍ണായക പങ്കുവഹിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഏറ്റവും ഒടുവിലായി പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രകീര്‍ത്തനം.

സമാധാന ശ്രമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജീവനുകള്‍ രക്ഷിച്ചതില്‍ വഹിച്ച നിര്‍ണായക പങ്കിന് പ്രസിഡന്റ് ട്രംപിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി’ എന്ന് ഷെഹബാസ് ഷരീഫ് എക്‌സില്‍ കുറിച്ചു. ഈ പോസ്റ്റിനോട് പ്രതികരിച്ച ഹഖാനി, മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് സക്കറിയ ഒരിക്കല്‍ തമാശയായി വിശേഷിപ്പിച്ച ട്രംപിനെ പുകഴ്ത്തുകയെന്ന ഒളിമ്പിക് കായിക വിനോദത്തില്‍’ ഷരീഫ് ഇപ്പോഴും മുന്‍പന്തിയിലാണെന്ന് പറഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ പരിഹസിച്ചു. 

ട്രംപിനോടുള്ള ഷെരീഫിന്റെ ആരാധന ഇതാദ്യമല്ല.. ഈ മാസം ആദ്യം ഈജിപ്തില്‍ നടന്ന സമാധാന ഉച്ചകോടിയില്‍ വെച്ച്, അദ്ദേഹം യുഎസ് പ്രസിഡന്റിനെ വാനോളം പുകഴ്ത്തിയിരുന്നു. സമാധാനത്തിന്റെ മനുഷ്യന്‍ എന്ന് ട്രംപിനെ വിശേഷിപ്പിക്കുകയും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായിപാകിസ്ഥാന്‍ അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തതായി പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു.

For­mer Pak­istani Ambas­sador to the US Husain Haqqani mocks She­hbaz Sharif for prais­ing Trump

Exit mobile version