ലഹരി വേട്ടയുടെ പേരില്‍ നിരവധിയാളുകളെ കൊന്നൊടുക്കിയെന്ന കേസില്‍ ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് റോഡ്രിയോ ഡ്യൂട്ടെര്‍ട്ടിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ തെളിവെടുപ്പിനായി ഹാജരാക്കി .
അറസ്‌റ്റിലായി തടങ്കൽപ്പാളയത്തിൽ കഴിയുന്ന ഡ്യുട്ടെര്‍ട്ട് വീഡിയോ കോൺഫറൻസ് വഴിയാണ് ഐസിസിയിൽ ഹാജരായത്.കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് മനില വിമാനത്താവളത്തിൽനിന്ന് ഡ്യുട്ടെര്‍ട്ട് അറസ്‌റ്റിലായത്. മേയറും പിന്നീട് രാജ്യത്തിന്റെ പ്രസിഡന്റുമായിരിക്കെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട് ആറായിരത്തിൽപ്പരം പൗരരെ കൊന്നൊടുക്കിയെന്നാണ് കേസ്.

