Site icon Janayugom Online

പാകിസ്ഥാന്‍ മൂന്നായി വിഭജിക്കപ്പെടുമെന്ന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

അധികം വൈകാതെ തന്നെ പാകിസ്ഥാന്‍ മൂന്നായി വിഭജിക്കപ്പെടുമെന്ന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന് ആണവ പ്രതിരോധം നഷ്ടമാവുമെന്നും ടെലിവിഷന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ ഇമ്രാന്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.

ഇനിയും ശരിയായ തീരുമാനമെടുത്തില്ലെങ്കില്‍ പാകിസ്ഥാന്‍ പോവുന്നത് നാശത്തിലേക്കാണ്. ഞാന്‍ എഴുതി ഒപ്പിട്ടു തരാം, ആദ്യം ഇല്ലാതാവുന്നത് പാക് സൈന്യം ആയിരിക്കും. രാജ്യം മൂന്നു കഷണമായി മാറും. സാമ്പത്തിക നില താറുമാറാവും. അതോടെ പാകിസ്ഥാന്റെ ആണവ പ്രതിരോധം ഇല്ലാതാക്കാന്‍ ലോകരാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തും. യുക്രൈനു സംഭവിച്ചു പോലെ തന്നെയായിരിക്കും കാര്യങ്ങള്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പാകിസ്ഥാനിലെ ഒരാളും പറയുന്ന കാര്യങ്ങളല്ല ഇമ്രാന്‍ പറഞ്ഞതെന്ന്, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും മുന്‍ പ്രസിഡന്റുമായ അസിഫ് അലി സര്‍ദാരി കുറ്റപ്പെടുത്തി. പാകിസ്ഥാനിയുടെയല്ല, മോഡിയുടെ ഭാഷയിലാണ് ഇമ്രാന്‍ സംസാരിക്കുന്നത്. ഇമ്രാന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സര്‍ദാരി ആഹ്വാനം ചെയ്തു.

Eng­lish Sum­ma­ry: For­mer Prime Min­is­ter Imran Khan has said that Pak­istan will be divid­ed into three parts

You may also like this video:

Exit mobile version