Site iconSite icon Janayugom Online

ഉക്രെയ‍്ന്‍ മുന്‍ സ്പീക്കര്‍ വെടിയേറ്റ് മരിച്ചു

പാർലമെന്റ് സ്പീക്കറായിരുന്ന ഉക്രെയ‍്ന്‍ നിയമസഭാംഗം ആൻഡ്രി പരുബി വെടിയേറ്റ് മരിച്ചു. ലിവിവില്‍ വച്ച അജ്ഞാതനായ തോക്കുധാരി അദ്ദേഹത്തിനെതിരെ ആക്രമണം നടത്തുകയായിരുന്നു. കൊറിയർ വേഷത്തിൽ ഇലക്ട്രിക് ബൈക്കിലെത്തിയ അക്രമി പരുബിക്കുനേരെ പലതവണ വെടിയുതിര്‍ത്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പരുബി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അക്രമിക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കി വ്യക്തമാക്കി. 2016 മുതൽ 2019 വരെ പാർലമെന്റ് സ്പീക്കറായിരുന്ന പരുബി, 2004 ലെ യൂറോപ്യൻ അനുകൂല ഓറഞ്ച് വിപ്ലവത്തിന്റെയും 2014 ലെ മൈദാൻ വിപ്ലവത്തിന്റെയും പിന്തുണക്കാരനായിരുന്നു.

Exit mobile version