Site iconSite icon Janayugom Online

രാജ്യം വിടാൻ ശ്രമിച്ച് മുൻ ശ്രീലങ്കൻ ധനകാര്യമന്ത്രിയെ വിമാനത്താവളത്തിൽ തടഞ്ഞ് ജനങ്ങൾ

ദുബായിലേക്ക് കടക്കാൻ ശ്രമിച്ച ശ്രീലങ്കൻ മുൻ ധനകാര്യമന്ത്രി ബാസിൽ രാജപക്സയെ വിമാനത്താവളത്തിൽ തടഞ്ഞ് ജനങ്ങൾ. വിമാനത്താവളത്തിൽനിന്ന് ജനങ്ങൾ ഇദ്ദേഹത്തെ തിരിച്ചറിയുകയും എമിഗ്രേഷൻ ഉദ്യോഗസ്ഥർ യാത്രക്ക് അനുമതി നൽകാതിരിക്കുകയും ചെയ്തതോടെ യാത്രമുടങ്ങി.

പ്രസിഡന്റ് ഗോതബയ രാജപക്സയുടെ സഹോദരനാണ് ബാസിൽ. കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിഐപി ടെർമിനലിലൂടെയാണ് ബാസിൽ രാജ്യം വിടാൻ ശ്രമിച്ചത്.

Eng­lish summary;Former Sri Lankan finance min­is­ter try­ing to leave the country

You may also like this video;

Exit mobile version