മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഷക്കീൽ അഹമ്മദ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഷക്കീൽ അഹമ്മദ് രാജിവച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് രാജിക്കത്ത് കൈമാറി.
പാർട്ടി നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് അദ്ദേഹം രാജിവച്ചതെന്നാണ് റിപ്പോര്‍ട്ട്. രാജിവയ്ക്കുക എന്ന തിരുമാനത്തില്‍ ദുഖമുണ്ടെന്നും പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചെന്നേ ഉള്ളുവെന്നും കോൺഗ്രസിന്‍റെ നയങ്ങളെയും തത്വങ്ങളെയും ഭാവിയിലും പിന്തുടരുമെന്നും ഷക്കീൽ അഹമ്മദ് വ്യക്തമാക്കി.
ബിഹാറിൽ കോൺഗ്രസ് പാർട്ടിയുടെ മുഖമായിരുന്ന ഷക്കീൽ അഹമ്മദ് സംസ്ഥാന നിയമസഭയിലേക്ക് അഞ്ച് തവണ തെരഞ്ഞെടുക്കപ്പെട്ടു. മുൻ ബിഹാർ മന്ത്രിയും യുപിഎ സർക്കാരിൽ ആഭ്യന്തര വകുപ്പ് സഹമന്ത്രിയുമായിരുന്നു അദ്ദേഹം.

