Site iconSite icon Janayugom Online

മുന്‍ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും ജെഡിയു മുൻ പ്രസിഡന്റുമായ ശരദ് യാദവ്(75) അന്തരിച്ചു. ഹരിയാന ഗുരുഗ്രാമിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവായിരുന്നു. മകള്‍ സുഭാഷിണി ശരദ് യാദവ് ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. ഏഴ് തവണ ലോകസഭ അംഗമായിരുന്നു , രാജ്യ സഭയിലേക്ക് മൂന്ന് തവണയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വാജ്പേയി മന്ത്രിസഭയില്‍ വ്യോമയാന, ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം.

Eng­lish Summary:Former Union Min­is­ter Sharad Yadav passed away

You may also like this video

Exit mobile version