മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുൾപ്പെടെയുള്ള യുഎസ് പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി റഷ്യ. 500 ഓളം യുഎസ് പൗരര്‍ക്കാണ് റഷ്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. യുഎസ് ഭരണകൂടം റഷ്യക്കെതിരേ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് റഷ്യയുടെ തിരിച്ചടിയാണ് ഈ കരിമ്പട്ടിക.
റഷ്യക്കെതിരെ ശത്രുതാപരമായി സ്വീകരിക്കുന്ന ഒരു ചെറിയ നടപടിക്കുപോലും തിരിച്ചടി നേരിടേണ്ടിവരുമെന്ന പാഠം അമേരിക്ക നേരത്തേ പഠിക്കേണ്ടതായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഒബാമയെക്കൂടാതെ അമേരിക്കൻ ടെലിവിഷൻ അവതാരകരായ സ്റ്റീഫൻ കോൾബെർട്ട്, ജിമ്മി കിമ്മെൽ, എറിൻ ബർണട്ട് (സിഎൻഎൻ), റേച്ചൽ മാഡോ, ജോ സ്കാർബൊറോ (എംഎസ്എൻബിസി) തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്. കൂടാതെ യുഎസ്. കോൺഗ്രസ് അംഗങ്ങളും ഉക്രെയ്ന് ആയുധസഹായം നൽകിയ കമ്പനികളുടെ മേധാവികളും പട്ടികയിലുൾപ്പെട്ടിട്ടുണ്ട്.
റഷ്യാവിരുദ്ധതയ്ക്കും ഉക്രെയ്ന് വിഷയത്തിൽ റഷ്യക്കെതിരേ വ്യാജവാർത്ത പ്രചരിപ്പിച്ചതിന്റെ പേരിലുമാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
English Summary; Former US President Barack Obama Banned in Russia; Blacklisted celebrities
You may also like this video