Site iconSite icon Janayugom Online

മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് 74കാരനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി 10ന് രണ്ടുതവണ അദ്ദേഹം അബോധാവസ്ഥയിലായതിനെ തുടർന്നാണ് വിദഗ്ധ പരിശോധനയ്ക്കായി എയിംസിലെത്തിയത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ധൻകറുടെ എംആർഐ ഉൾപ്പെടെയുള്ള പരിശോധനകൾ ഉടൻ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഉപരാഷ്ട്രപതിയായിരിക്കെ കേരളം, ഉത്തരാഖണ്ഡ്, ഗുജറാത്തിലെ റാൻ ഓഫ് കച്ച്, ഡൽഹി എന്നിവിടങ്ങളിൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനിടെയും അദ്ദേഹം പലതവണ അബോധാവസ്ഥയിലായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂലൈ 21നാണ് അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്.

Exit mobile version