Site iconSite icon Janayugom Online

നാലുവര്‍ഷ ബിരു​ദത്തിന്റെ കരിക്കുലം രൂപീകരിക്കല്‍ ദ്രുത​ഗതിയില്‍ നടപ്പാക്കും: മന്ത്രി ആര്‍ ബിന്ദു

സംസ്ഥാനത്ത് നാലുവര്‍ഷ ബിരു​ദത്തിന്റെ കരിക്കുലം രൂപീകരിക്കല്‍ ദ്രുത​ഗതിയില്‍ നടപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. നാലുവര്‍ഷ ബിരുദ പ്രോ​ഗ്രാം നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായി കേരള സര്‍വകലശാലയില്‍ നടന്ന യോ​ഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഡിസംബര്‍ മാസത്തോടെ പ്രാരംഭ നടപടികള്‍ ആരംഭിച്ച് മാര്‍ച്ചില്‍ സിലബസ് പൂര്‍ണമാക്കാനാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍​ദേശിച്ചിരിക്കുന്നത്. കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല രജിസ്ട്രാറുമാര്‍ ചേര്‍ന്ന് തയ്യാറാക്കുന്ന നാലുവര്‍ഷ ബിരുദത്തിന്റെ മാതൃകാ മാനദണ്ഡം അവസാനഘട്ടത്തിലാണ്. പരീക്ഷാ പരിഷ്കരണവുമായി ബന്ധപ്പെട്ട് വിദ​ഗ്ധ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ജനപക്ഷ വൈ‍ജ്ഞാനിക സമൂഹമെന്ന ആശയത്തില്‍, പശ്ചാത്തല സൗകര്യവികസനത്തിനൊപ്പം ഉള്ളടക്കത്തില്‍ ഘടനാപര​മായ മാറ്റങ്ങള്‍ വരണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സജീവമായ ആലോചനകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ക്ലാസുകള്‍ ഒരിക്കലും ഏകപ​ക്ഷീയമായിരിക്കരുതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള ഇടം ക്ലാസില്‍ ഉണ്ടാവണം. വി​ദ്യാ­ര്‍ത്ഥിയുടെ ജിജ്ഞാ­സ പ്രചോദിപ്പിക്കുന്നവരാകണം അധ്യാപകരെന്നും മന്ത്രി പറഞ്ഞു. 

സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ‍ഡോ. കെ എസ് അനില്‍കുമാര്‍, സിന്‍ഡിക്കേറ്റ് അം​ഗങ്ങളായ ഡോ. ജെ എസ് ഷിജൂഖാന്‍, അഡ്വ. ജി മുരളീധരന്‍ പിള്ള, ഐക്യുഎസി ഡയറക്ടര്‍ ഡോ. ​ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍, റിസര്‍ച്ച് ഓഫിസര്‍ ‍ഡോ. വി ഷെഫീഖ്, സുധീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish Summary:Formulation of cur­ricu­lum for four-year degree will be imple­ment­ed quick­ly: Min­is­ter R Bindu

You may also like this video

Exit mobile version