Site iconSite icon Janayugom Online

ഫോര്‍ട്ട് വില്യത്തിന്റെ പേരുമാറ്റി: ഇനി വിജയ് ദുര്‍ഗ്

കരസേന ഈസ്റ്റേണ്‍ കമാന്‍ഡ് ആസ്ഥാനമായ ഫോര്‍ട്ട് വില്യത്തിന് പുതിയ പേര് നല്‍കി കേന്ദ്ര സര്‍ക്കാര്‍. വിജയ് ദുര്‍ഗ് എന്നാണ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. കൊളോണിയല്‍ മുദ്രകളില്‍ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു. 

ഫോര്‍ട്ട് വില്യത്തിനകത്തുള്ള കിച്ചണ്‍ ഹൗസ് മനേക്ഷാ ഹൗസെന്നും സെന്റ് ജോര്‍ജ് ഗേറ്റിനെ ശിവാജി ഗേറ്റെന്നും പുനര്‍നാമകരണം ചെയ്തതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്നും അധികൃതര്‍ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനി ജതീന്ദ്രനാഥ് മുഖര്‍ജിയുടെ സ്മരണാര്‍ത്ഥം കോട്ടയിലെ റുസെല്‍ ബ്ലോക്ക് ഭാഗ ജറ്റിന്‍ ബ്ലോക്കെന്ന് പുനര്‍നാമകരണം ചെയ്തു. 

1781ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്താണ് ഫോര്‍ട്ട് വില്യം നിര്‍മ്മിക്കപ്പെട്ടത്. 170 ഏക്കറോളം സ്ഥലത്താണ് ഇത് നിലകൊള്ളുന്നത്. നിരവധി കൊളോണിയല്‍-ആധുനിക നിര്‍മ്മിതികളും കോട്ടയ്ക്കകത്തുണ്ട്. 1962 ഇന്ത്യ‑ചൈന യുദ്ധകാലത്താണ് ഫോര്‍ട്ട് വില്യത്തെ സെന്യത്തിന്റെ ഈസ്റ്റേണ്‍ കമാന്‍ഡ് ആസ്ഥാനമാക്കിയത്. 

Exit mobile version