Site iconSite icon Janayugom Online

വയനാട് മാതൃകാ ടൗൺഷിപ്പിന് ഇന്ന് തറക്കല്ലിടും

മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടമായവർക്കുള്ള സ്നേഹ ഭവനങ്ങൾക്ക് ഇന്ന് തറക്കല്ലിടും. കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ നിർമ്മിക്കുന്ന മാതൃകാ ടൗൺഷിപ്പ് ശിലാസ്ഥാപനം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിൽ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയിൽ ഒറ്റനിലയിൽ ക്ലസ്റ്ററുകളിലായാണ് വീടുകൾ നിർമ്മിക്കുന്നത്. എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന പരിപാടിയിൽ റവന്യു-ഭവന നിർമ്മാണ മന്ത്രി കെ രാജൻ അധ്യക്ഷനാകും. 

മന്ത്രിമാരായ ഒ ആർ കേളു, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാർ, പി എ മുഹമ്മദ് റിയാസ്, വയനാട് എംപി പ്രിയങ്കഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ടി സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കല്പറ്റ നഗരസഭ ചെയർമാൻ ടി ജെ ഐസക്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Exit mobile version