Site iconSite icon Janayugom Online

ടുണീഷ്യയിൽ ബോട്ട് മുങ്ങി നാല് മരണം: 20 കുടിയേറ്റക്കാരെ കാണാതായി

boatboat

ടുണീഷ്യയില്‍ അഭയാര്‍ത്ഥി ബോട്ടുമുങ്ങി നാലുപേര്‍ മരിച്ചു. 23 പേരെ കാണാതായി. തെക്കന്‍ നഗരമായ സ്ഫാക്സിലാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന 53 പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി, അവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് സ്ഫാക്സ് കോടതി ജഡ്ജി ഫൗസി മസ്മൂദി പറഞ്ഞു. ഇറ്റലിയിലേക്കുള്ള യാത്ര മദ്ധ്യേ മെഡിറ്ററേറിയൻ വച്ചായിരുന്നു അപകടം. ആഫ്രിക്കയില്‍ നിന്നും മിഡില്‍ ഈസ്റ്റിലേക്കുള്ള അഭയാര്‍ത്തി യാത്രയിലെ പ്രധാന യാത്ര പാതയാണ് ടുണീഷ്യ. ലിബിയയിലെ മനുഷ്യ കടത്തിനെതിരായ നടപടിയാണ് ടുണീഷ്യയെ സഞ്ചാര പാതയാക്കിയത്. സബ് സഹാറ ആഫ്രിക്കയില്‍ നിന്നും ഏകദേശം 14000ത്തോളം അഭയാര്‍ത്ഥികളെ യൂറോപ്പിലേക്കുള്ള യാത്രയില്‍ തടഞ്ഞതായി നാഷണല്‍ ഗാര്‍ഡ് വെള്ളിയാഴ്ച്ച അറിയിച്ചു. കഴിഞ്ഞ വര്‍ഷം അഞ്ചില്‍ കൂടുതല്‍ തവണ ഇത്തരം കടന്നു കയറ്റം നടന്നതായി റെക്കോഡുകള്‍ പറയുന്നു.

ടുണീഷ്യയുടെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തിയില്ല എങ്കില്‍ യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം കൂടുമെന്ന് ഇറ്റലി മുഖ്യമന്ത്രി ജിയോര്‍ജിയ മെലോണി പറഞ്ഞു. അതിനായി ഐഎംഎഫ് മറ്റു രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു. ടുണീഷ്യയുടെ വിദേശകാര്യ മന്ത്രി നബില്‍ അമ്മര്‍ കഴിഞ്ഞ ആഴ്ച്ച നടന്ന ചര്‍ച്ചയില്‍ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിന് രാജ്യത്തിന് ഫണ്ടിങ്ങും മികച്ച ഉപകരണങ്ങളും ആവശ്യമാണെന്നും അറിയിച്ചു. 

Eng­lish Sum­ma­ry: Four dead as boat sinks in Tunisia: 20 migrants missing

You may also like this video

Exit mobile version