Site icon Janayugom Online

മഴയിൽ മുങ്ങി ചെന്നൈ, നാല് മരണം

ചെനൈയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ മുതല്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. എന്നാല്‍ രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇരുന്നൂറോളം ക്യാമ്പുകളിലായി നൂറ് കണക്കിന് കുടുംബങ്ങളാണ് കഴിയുന്നത്. സംസ്ഥാനത്ത് മഴ മൂലമുണ്ടായ അപകടങ്ങളില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി എന്ന്
തമിഴ്‌നാട് റവന്യൂമന്ത്രി അറിയിച്ചു.

ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് എന്നീ നാല് ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ ഒരു കാരണവശാലും തുറക്കരുതെന്നും ഉത്തരവുണ്ട്. അടുത്ത രണ്ട് ദിവസവും ചെന്നൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം, മധുരൈ എന്നീ ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണഅതോറിറ്റി പ്രവര്‍ത്തനം തുടങ്ങി.

ENGLISH SUMMARY: FOUR DEATH IN CHENNAI RAIN

YOU MAY ALSO LIKE THIS VIDEO

Exit mobile version