തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ പല്ലടത്തിനടുത്ത് കള്ളക്കിണറില്‍ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തി. പ്രദേശത്തെ ബിജെപി നേതാവ് മോഹന്‍രാജ്, അമ്മ പുഷ്പവതി, ചിറ്റമ്മ രത്‌നാംബാള്‍, മരുമകന്‍ സെന്തില്‍കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.
വീട്ടില്‍ കയറിയ അക്രമിസംഘം വാളുപയോഗിച്ച് വെട്ടുകയായിരുന്നു. മരിച്ച മോഹന്‍രാജ് ദീര്‍ഘകാലമായി ബിജെപിയുടെ കള്ളക്കിണര്‍ ബൂത്ത് പ്രസിഡന്റാണ്.
ഏതാനും ദിവസം മുന്‍പ് സെന്തില്‍കുമാറിന്റെ വീട്ടിലെ ഡ്രൈവറെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഇയാളുടെ നേതൃത്വത്തിലെത്തിയ സംഘമാണ് കൊല നടത്തിയതെന്ന് സൂചനയുണ്ട്. മൃതദേഹങ്ങള്‍ പല്ലടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
English Summary: four from a family hacked to death in tirupur
You may also like this video