Site iconSite icon Janayugom Online

കര്‍ഷക പ്രക്ഷോഭത്തിന് ജനപിന്തുണ തേടി 10ന് നാലുണിക്കൂര്‍ ട്രെയിന്‍ തടയല്‍ പ്രതിഷേധം

കര്‍ഷക പ്രക്ഷോഭത്തിന് ജനപിന്തുണതേടി 10ന് രാജ്യവ്യാപകമായി നാലുമണിക്കൂര്‍ ട്രെയിന്‍തടയല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച. പ്രതിഷേധം ശക്തമാക്കാന്‍ കര്‍ണാടകം, മധ്യപ്രദേശ് , തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നാളത്തോടെ ഡല‍ഹയിലേക്കെത്തും. ഹരിയാനയിലെയും പഞ്ചാബിലെയും കർഷകർ ശംഭു, ഖനൗരി, ഡബ്‌വാലി അതിർത്തികളിൽ തുടരും കിസാൻ മസ്‌ദൂർമോർച്ച കോ ഓർഡിനേറ്റർ സർവാൻസിങ്‌ പാന്ഥർ അറിയിച്ചു.

കർഷകപ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട യുവകർഷകൻ ശുഭ്‌കരൺസിങ്ങിന്റെ അന്തിമോപചാരച്ചടങ്ങുകളിൽ പങ്കെടുത്ത ശേഷമായിരുന്നു പ്രഖ്യാപനം. താൽക്കാലികമായി നിർത്തിവച്ചിട്ടുള്ള ഡല്‍ഹി ചലോ മാര്‍ച്ച് പഞ്ചാബ്‌–-ഹരിയാന അതിർത്തിയിൽ പ്രതിഷേധം ശക്തമാക്കും.ഹരിയാന സർക്കാർ ഞങ്ങൾക്കുനേരെ കണ്ണീർവാതകഷെല്ലുകളും റബർബുള്ളറ്റുകളും പ്രയോഗിച്ചു. ഫെബ്രുവരി 21ന്‌ ശുഭ്‌കരൺസിങ്ങിനെ അവർ കൊലപ്പെടുത്തി. കർഷകർക്ക്‌ ഡൽഹിയിലേക്ക്‌ ട്രാക്ടറുകളിൽ പോകേണ്ട കാര്യമില്ലെന്നും ട്രെയിനുകളിലും ബസുകളിലും പോയാൽ മതിയെന്നുമാണ്‌ കേന്ദ്രസർക്കാർ പറയുന്നത്‌.

അതുകൊണ്ട്‌, പഞ്ചാബും ഹരിയാനയും ഒഴിച്ചുള്ള സംസ്ഥാനങ്ങളിലെ കർഷകർ ബുധനാഴ്‌ച മുതൽ ബസുകളിലും ട്രെയിനുകളിലും ഡൽഹിയിലേക്ക്‌ എത്തും. അതിന്‌ അനുവദിക്കുമോയെന്ന്‌ നോക്കാം. ഫെബ്രുവരി 13ന്‌ കർണാടകം, മധ്യപ്രദേശ്‌, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയിലേക്ക്‌ തിരിച്ചിരുന്നു. എന്നാൽ, അവരെ മുഴുവൻ വഴിയിലോ വീട്ടിലോ തടഞ്ഞു. ഇക്കുറി അവരെ തടഞ്ഞാൽ കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങളിലെ പൊള്ളത്തരം വെളിപ്പെടും. അതേസമയം, അതിർത്തികളിലെ പ്രക്ഷോഭങ്ങൾ അവകാശങ്ങൾ നേടിയെടുക്കുംവരെ ശക്തമായി തുടരും സർവൻസിങ്‌ പാന്ഥർ പറഞ്ഞു.

Eng­lish Summary:
Four-hour train block­ing protest on 10th seek­ing pub­lic sup­port for farm­ers’ agitation

You may also like this video:

Exit mobile version