Site icon Janayugom Online

മത്സ്യബന്ധന ബോട്ടിൽ ചരക്ക് കപ്പലിടിച്ച് നാലുപേർക്ക് പരിക്ക്

കൊച്ചി പുറംകടലിൽ വച്ച് മത്സ്യബന്ധന ബോട്ടിൽ ചരക്ക് കപ്പലിടിച്ചു. ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ മലേഷ്യൻ ചരക്ക് കപ്പലാണ് ഇടിച്ചത്.
അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇടിച്ച കപ്പൽ നിർത്താതെ പോയെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു.
ഗ്ലോബൽ എന്ന മലേഷ്യൻ ചരക്ക് കപ്പലാണ് ഇടിച്ചതെന്നാണ് കോസ്റ്റൽ പൊലീസ് നൽകുന്ന വിവരം. ഫോർട്ടുകൊച്ചി കോസ്റ്റൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബേപ്പൂർ സ്വദേശി — അലി അക്ബറിന്റെ അൽ നസീം എന്ന മത്സ്യ ബന്ധന ബോട്ടിൽ ആണ് ചരക്ക് കപ്പൽ ഇടിച്ചത്.

Eng­lish Sum­ma­ry: Four injured after car­go ship col­lides with fish­ing boat

You may like this video also

Exit mobile version