Site iconSite icon Janayugom Online

രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് പൊട്ടിത്തെറിച്ചു : നാല് പേര്‍ക്ക് പരിക്ക്

രണ്ടാം ലോകമഹായുദ്ധ കാലത്തേതെന്ന് കരുതപ്പെടുന്ന ബോംബ് പൊട്ടിത്തെറിച്ച് ജര്‍മനിയില്‍ നാല് പേര്‍ക്ക് പരിക്ക്. മ്യൂണിച്ചിലെ റയില്‍വേ സ്റ്റേഷനിലാണ് സ്‍ഫോടനമുണ്ടായത്. 250 കിലോഗ്രാം ഭാരമുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്. ടണലിനായി കുഴിച്ച സമയത്തായിരുന്നു സംഭവം. സ്‍ഫോടനത്തിന്റെ ശക്തിയില്‍ ഒരു എസ്കവേറ്റര്‍ മറിഞ്ഞു.

സ്‍ഫോടനത്തിന് പിന്നാലെ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് എഴുപതു വര്‍ഷത്തിന് ശേഷവും അക്കാലത്തെ ബോംബുകള്‍ കണ്ടെത്തുന്നത് ജര്‍മനിയില്‍ പതിവാണ്. എല്ലാ വര്‍ഷവും രണ്ടായിരം ടണ്‍ അപകടസാധ്യതയുള്ള ബോംബുകള്‍ ജര്‍മനിയില്‍ കണ്ടെത്താറുണ്ട്.
eng­lish summary;Four injured after old WWII air­craft bomb explodes
you may also like this video;

Exit mobile version