Site icon Janayugom Online

ജമ്മു കശ്മീരില്‍ നാല് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു കശ്മീരില്‍ നാല് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. മൂന്നിടത്ത് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. ഒരു ഭീകരനെ ജീവനോടെ പിടികൂടി.

പുല്‍വാമയില്‍ രണ്ടും ഗന്ദര്‍ബാലിലും ഹന്ദ്വാരയിലും ഒരോ ഭീകരരെയുമാണ് വധിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാക് ഭീകരനാണെന്ന് പൊലീസ് അറിയിച്ചു.
ഹന്ദ്വാരയിലും പുല്‍വാമയിലും ഏറ്റുമുട്ടല്‍ അവസാനിച്ചു. രാജ്വാര്‍ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

 

Eng­lish sum­ma­ry; Four Jaish-e-Muham­mad ter­ror­ists killed in Jam­mu and Kashmir

You may also like this video;

Exit mobile version