കാസർഗോഡ് പാണത്തൂരിൽ തടി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേര്‍ മരിച്ചു. ലോറിയുടെ ഡ്രൈവർ അടക്കമുള്ളവരാണ് മരിച്ചത്. മരം കയറ്റി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ആറ് പേർക്ക് പരുക്കേറ്റു. കെ ബാബു, രംഗപ്പു, എം കെ മോഹനൻ, നാരായണൻ എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ലോറി തലകീഴായാണ് മറിഞ്ഞത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. അപകട സമയത്ത് ലോറിയിൽ ഒൻപത് പേർ ഉണ്ടായിരുന്നു. രാജപുരം കല്ലപ്പള്ളിയിൽ നിന്നും പാണത്തൂരിലേക്ക് പോവുകയായിരുന്നു ലോറി. ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. രാജപുരം പൊലീസും നാട്ടുകാരും കുറ്റിക്കോലിൽ നിന്നെത്തിയ ഫയർ ഫോഴ്സും ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.
english summary; Four killed as accicent in Kasargod
you may also like this video;