Site icon Janayugom Online

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് മരണം

gas cylinder blast

ജ​മ്മു​കശ്മി​രി​ൽ പാ​ച​ക​വാ​ത​ക സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ നാ​ല് മരണം. 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. ജ​മ്മു​വി​ലെ റ​സി​ഡ​ൻ​സി റോ​ഡി​ലെ ആ​ക്രി​ക്ക​ട​യി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. പി​ന്നീ​ട് സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കും പ​ട​ർ​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ തു​ട​ർ​ന്ന് ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ​പി​ടി​ച്ച് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ജ​മ്മു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ നാ​ല് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ ജ​മ്മു​കശ്മീ​ർ ലെ​ഫ്റ്റ​നന്റ് ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ൻ​ഹ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും മറ്റുള്ള​വ​ർ​ക്ക് 25,000 രൂ​പ​യും നൽകും.

Eng­lish Sum­ma­ry: Four killed as cook­ing gas cylin­der explodes

You may like this video also

Exit mobile version