Site iconSite icon Janayugom Online

റഷ്യയില്‍ കിന്റര്‍ഗാര്‍ട്ടനിലുണ്ടായ വെടിവയ്പില്‍ നാല് മരണം

റഷ്യയില്‍ ഉല്യാനോവ്സ്ക് മേഖലയിലെ കിന്റര്‍ഗാര്‍ട്ടനിലുണ്ടായ വെടിവയ്പില്‍ നാല് പേര്‍ മരിച്ചു. ആക്രമണത്തില്‍ രണ്ട് കുട്ടികളും അധ്യാപികയും അക്രമിയും കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതര്‍ സ്ഥിരീകരിച്ചു. മൂന്നിനും ആറിനുമിടയില്‍ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. 

ആഭ്യന്തര സംഘര്‍ഷത്തിന്റെ ഭാഗമായുള്ള ആക്രമണമാണെന്നാണ് പൊലീസിന്റെ നിഗമനം. ഡബിള്‍ ബാരല്‍ തോക്കുമായാണ് ആക്രമി കിന്റര്‍ഗാര്‍ട്ടനിലേക്ക് പ്രവേശിച്ചത്. കാവല്‍ക്കാരാരും കിന്റര്‍ഗാര്‍ട്ടനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടികളെയും അധ്യാപികയേയും കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. 

Eng­lish Summary:Four killed in Kinder­garten shoot­ing in Russia
You may also like this video

Exit mobile version