Site iconSite icon Janayugom Online

വിമാനം കൂട്ടിയിച്ച് ഓസ്ട്രേലിയയില്‍ നാലുപേര്‍ മ രിച്ചു

helicopterhelicopter

ഓസ്‌ട്രേലിയയില്‍ രണ്ട് ഹെലികോപ്റ്ററുകൾ ആകാശത്ത് കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. മറ്റ് മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഗോൾഡ് കോസ്റ്റ് ടൂറിസം ഡെസ്റ്റിനേഷനിലാണ് സംഭവം. ബ്രിസ്‌ബേനിന് തെക്ക് ഗോൾഡ് കോസ്റ്റിലെ മെയിൻ ബീച്ചിലെ പ്രശസ്തമായ ടൂറിസ്റ്റ് സ്ട്രിപ്പിന് സമീപം പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചത്.

രണ്ട് ഹെലികോപ്റ്ററുകളിലായി 13 പേർ ഉണ്ടായിരുന്നുവെന്ന് ക്വീൻസ്‌ലാൻഡ് ആംബുലൻസ് സർവീസിൽ (ക്യുഎഎസ്) ജെയ്‌നി ഷെയർമാൻ പറഞ്ഞു. ഇവരിൽ നാല് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആറ് പേർക്ക് ഗ്ലാസിൽ നിന്നുള്ള മുറിവുകൾ ഉൾപ്പെടെ നിസ്സാര പരിക്കുകൾ ഉണ്ടായിരുന്നു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണങ്ങൾ പ്രകാരം ഒരു ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യുകയായിരുന്നുവെന്നും മറ്റൊന്ന് കൂട്ടിയിടിക്കുമ്പോൾ ലാൻഡിംഗ് ചെയ്യുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

അപകടത്തെത്തുടർന്ന് സമീപത്തെ പോലീസും പൊതുജനങ്ങളും സ്ഥലത്തെത്തി. കൂട്ടിയിടിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ (എടിഎസ്ബി) ചീഫ് കമ്മീഷണർ ആംഗസ് മിച്ചൽ പ്രസ്താവനയിൽ പറഞ്ഞു.

Eng­lish Sum­ma­ry: Four killed in plane crash in Australia

You may also like this video

Exit mobile version