Site iconSite icon Janayugom Online

ക്ഷേത്രങ്ങളില്‍ നാലുലക്ഷം കിലോ സ്വര്‍ണം

രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങളില്‍ നാലുലക്ഷം കിലോ സ്വര്‍ണശേഖരമുണ്ടെന്ന് കണക്ക്. സ്വര്‍ണവില മാനംമുട്ടെ കുതിക്കുമ്പോഴും ഇന്ത്യയിലെ ക്ഷേത്രങ്ങളിലെ സ്വര്‍ണകാണിക്ക കുതിച്ചുയരുന്നത് കൗതുകകരമായ ഒരു പ്രതിഭാസമാണെന്നും ഗോള്‍ഡ് കൗണ്‍സില്‍ കരുതുന്നു. സ്വര്‍ണത്തിന് പുറമെ വെള്ളി വഴിപാടുകളും ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. സംസ്ഥാനത്തെ നാലായിരത്തോളം ക്ഷേത്രങ്ങളിലായി ഒരു ലക്ഷം കിലോയിലേറെ സ്വര്‍ണ ശേഖരമാണുള്ളതെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കണക്കുകളില്‍ പറയുന്നു. ക്ഷേത്രങ്ങള്‍ക്കു പുറമേ കേരളത്തിലെ മുസ്ലിം-ക്രെെസ്തവ ദേവാലയങ്ങളിലും ചെറിയ തോതിലെങ്കിലും സ്വര്‍ണ‑വെള്ളി കാണിക്കകള്‍ എത്തുന്നുണ്ട്.

ഇന്ത്യയുടെ വാര്‍ഷിക സ്വര്‍ണ ഉപഭോഗമായ 600 ടണ്‍ സ്വര്‍ണത്തില്‍ 28 ശതമാനവും കേരളത്തിന്റെ സംഭാവനയാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണ്ടെത്തി. 1968ല്‍ ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ക്ക് ലഭിച്ച സ്വര്‍ണ കാണിക്ക ഒരു ലക്ഷം കിലോ ആയിരുന്നതാണ് 2024 ആയപ്പോഴേക്കും നാല് മടങ്ങായി കുതിച്ചുയര്‍ന്നതെന്നും കൗണ്‍സിലിന്റെ കണക്കുകളില്‍ പറയുന്നു. രാജ്യത്തെ ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കപ്പെടുന്ന സ്വര്‍ണ കാണിക്കയില്‍ മുക്കാല്‍ പങ്കും സ്വകാര്യ വ്യക്തികളുടെ സംഭാവനയാണ്. ദേവസ്വം ബോര്‍ഡുകളുടെ കീഴിലല്ലാത്ത ചെറുക്ഷേത്രങ്ങളിലും മഹാക്ഷേത്രങ്ങളിലും വന്‍തോതില്‍ സ്വര്‍ണ സമര്‍പ്പണം നടക്കുന്നുണ്ട്. രാജ്യത്തെ ക്ഷേത്ര ഭരണാധികാരികള്‍ സ്വര്‍ണ വഴിപാടുകള്‍ സ്വീകരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത് 2009 മുതലാണെന്ന് അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഗോള്‍ഡ് പോളിസി സെന്ററിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

2009ല്‍ ഒരു പൊതുതാല്പര്യ ഹര്‍ജി പ്രകാരം വെളിപ്പെടുത്തിയ കണക്കുകളില്‍ ലോകത്ത് ഏറ്റവുമധികം സ്വര്‍ണം, അമൂല്യരത്നങ്ങളടക്കം ഏറ്റവുമധികം ശേഖരമുള്ളത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വര്‍ണ വഴിപാടുകളില്‍ രാജ്യത്തെ ക്ഷേത്രങ്ങള്‍ ശ്രദ്ധ ചെലുത്തിയതെന്നും പോളിസി സെന്റര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ ഏറ്റവുമധികം സ്വര്‍ണ കാണിക്ക ലഭിക്കുന്നത് ഗുരുവായൂര്‍ ക്ഷേത്രത്തിലാണ്. പ്രതിമാസം ശരാശരി 25 കിലോ സ്വര്‍ണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇപ്രകാരം കാണിക്കയായി ലഭിച്ച 8.34 ടണ്‍ സ്വര്‍ണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതുവഴി പ്രതിവര്‍ഷം 5.4 കോടി രൂപയാണ് പലിശയായി ലഭിക്കുന്നത്. 2023ല്‍ സ്വര്‍ണ ധനസമ്പാദന പദ്ധതി പ്രകാരം 5.35 ടണ്‍ സ്വര്‍ണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹെെക്കോടതി അനുമതി നല്കിയിരുന്നു. എന്നാല്‍ 4.67 ടണ്‍ സ്വര്‍ണം മാത്രമാണ് കഴിഞ്ഞ വര്‍ഷം ബാങ്കില്‍ നിക്ഷേപിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശബരിമല ക്ഷേത്രം വര്‍ഷത്തില്‍ മൂന്ന് മാസക്കാലം മണ്ഡല-മകരവിളക്ക് കാലത്താണ് സ്ഥിരമായി നട തുറക്കുന്നത്. ക്ഷേത്രത്തില്‍ ഈ കാലയളവില്‍ പ്രതിമാസം ശരാശരി 20 കിലോയിലധികം സ്വര്‍ണമാണ് കാണിക്കയായി ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് ശരാശരി 15 കിലോയായി കുറഞ്ഞിരിക്കുന്നുവെന്നതും ശ്രദ്ധേയം.കെ രംഗനാഥ് തിരുവനന്തപുരം: രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങളില്‍ നാലുലക്ഷം കിലോ സ്വര്‍ണശേഖരമുണ്ടെന്ന് കണക്ക്. സ്വര്‍ണവില മാനംമുട്ടെ കുതിക്കുമ്പോഴും ഇന്ത്യയിലെ ക്ഷേത്രങ്ങളിലെ സ്വര്‍ണകാണിക്ക കുതിച്ചുയരുന്നത് കൗതുകകരമായ ഒരു പ്രതിഭാസമാണെന്നും ഗോള്‍ഡ് കൗണ്‍സില്‍ കരുതുന്നു. സ്വര്‍ണത്തിന് പുറമെ വെള്ളി വഴിപാടുകളും ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. സംസ്ഥാനത്തെ നാലായിരത്തോളം ക്ഷേത്രങ്ങളിലായി ഒരു ലക്ഷം കിലോയിലേറെ സ്വര്‍ണ ശേഖരമാണുള്ളതെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കണക്കുകളില്‍ പറയുന്നു. ക്ഷേത്രങ്ങള്‍ക്കു പുറമേ കേരളത്തിലെ മുസ്ലിം-ക്രെെസ്തവ ദേവാലയങ്ങളിലും ചെറിയ തോതിലെങ്കിലും സ്വര്‍ണ‑വെള്ളി കാണിക്കകള്‍ എത്തുന്നുണ്ട്. ഇന്ത്യയുടെ വാര്‍ഷിക സ്വര്‍ണ ഉപഭോഗമായ 600 ടണ്‍ സ്വര്‍ണത്തില്‍ 28 ശതമാനവും കേരളത്തിന്റെ സംഭാവനയാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണ്ടെത്തി. 1968ല്‍ ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ക്ക് ലഭിച്ച സ്വര്‍ണ കാണിക്ക ഒരു ലക്ഷം കിലോ ആയിരുന്നതാണ് 2024 ആയപ്പോഴേക്കും നാല് മടങ്ങായി കുതിച്ചുയര്‍ന്നതെന്നും കൗണ്‍സിലിന്റെ കണക്കുകളില്‍ പറയുന്നു. രാജ്യത്തെ ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കപ്പെടുന്ന സ്വര്‍ണ കാണിക്കയില്‍ മുക്കാല്‍ പങ്കും സ്വകാര്യ വ്യക്തികളുടെ സംഭാവനയാണ്. ദേവസ്വം ബോര്‍ഡുകളുടെ കീഴിലല്ലാത്ത ചെറുക്ഷേത്രങ്ങളിലും മഹാക്ഷേത്രങ്ങളിലും വന്‍തോതില്‍ സ്വര്‍ണ സമര്‍പ്പണം നടക്കുന്നുണ്ട്. രാജ്യത്തെ ക്ഷേത്ര ഭരണാധികാരികള്‍ സ്വര്‍ണ വഴിപാടുകള്‍ സ്വീകരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത് 2009 മുതലാണെന്ന് അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഗോള്‍ഡ് പോളിസി സെന്ററിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2009ല്‍ ഒരു പൊതുതാല്പര്യ ഹര്‍ജി പ്രകാരം വെളിപ്പെടുത്തിയ കണക്കുകളില്‍ ലോകത്ത് ഏറ്റവുമധികം സ്വര്‍ണം, അമൂല്യരത്നങ്ങളടക്കം ഏറ്റവുമധികം ശേഖരമുള്ളത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വര്‍ണ വഴിപാടുകളില്‍ രാജ്യത്തെ ക്ഷേത്രങ്ങള്‍ ശ്രദ്ധ ചെലുത്തിയതെന്നും പോളിസി സെന്റര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ ഏറ്റവുമധികം സ്വര്‍ണ കാണിക്ക ലഭിക്കുന്നത് ഗുരുവായൂര്‍ ക്ഷേത്രത്തിലാണ്. പ്രതിമാസം ശരാശരി 25 കിലോ സ്വര്‍ണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇപ്രകാരം കാണിക്കയായി ലഭിച്ച 8.34 ടണ്‍ സ്വര്‍ണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതുവഴി പ്രതിവര്‍ഷം 5.4 കോടി രൂപയാണ് പലിശയായി ലഭിക്കുന്നത്. 2023ല്‍ സ്വര്‍ണ ധനസമ്പാദന പദ്ധതി പ്രകാരം 5.35 ടണ്‍ സ്വര്‍ണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹെെക്കോടതി അനുമതി നല്കിയിരുന്നു. എന്നാല്‍ 4.67 ടണ്‍ സ്വര്‍ണം മാത്രമാണ് കഴിഞ്ഞ വര്‍ഷം ബാങ്കില്‍ നിക്ഷേപിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശബരിമല ക്ഷേത്രം വര്‍ഷത്തില്‍ മൂന്ന് മാസക്കാലം മണ്ഡല-മകരവിളക്ക് കാലത്താണ് സ്ഥിരമായി നട തുറക്കുന്നത്. ക്ഷേത്രത്തില്‍ ഈ കാലയളവില്‍ പ്രതിമാസം ശരാശരി 20 കിലോയിലധികം സ്വര്‍ണമാണ് കാണിക്കയായി ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് ശരാശരി 15 കിലോയായി കുറഞ്ഞിരിക്കുന്നുവെന്നതും ശ്രദ്ധേയം.

Exit mobile version