Site iconSite icon Janayugom Online

ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിയ സംഭവം; പ്രണയം എതിര്‍ത്തതിലുള്ള വൈരാഗ്യം

പാലക്കാട് ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പ്ര​ണ​യ​ത്തെ എ​തി​ര്‍​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യം. അ​മ്മ​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ളു​മാ​യി പ്ര​തി മു​കേ​ഷി​ന് അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ എ​തി​ർ​ത്ത​താ​ണ് പ്ര​തി​യെ ആ​ക്ര​മ​ണ​ത്തി​ന് പ്രേ​രി​പ്പി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. മ​ണി, സു​ശീ​ല, ഇ​ന്ദ്ര​ജി​ത്, രേ​ഷ്മ എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​ട്രോ​ളും പ​ട​ക്ക​വു​മാ​യാ​ണ് പ്ര​തി എ​ത്തി​യ​ത്. വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം കു​ടും​ബ​ത്തെ തീ​വെ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ പ്ര​തി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് സൂ​ച​ന. പൊലീസ് ഇ​യാ​ൾ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ശക്തമാക്കിയിരിക്കുകയാണ്.

Eng­lish Summary:Four mem­bers of a fam­i­ly hacked to death in Choola­nur updates
You may also like this video

Exit mobile version