ജനുവരി 29, 30, 31 തീയതികളില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കാന്‍ പോകുന്ന ലോക കേരള സഭയുടെ സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുക്കാന്‍ നവയുഗം സാംസ്ക്കാരികവേദി ഭാരവാഹികളായ നാല് നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചു. നവയുഗം ജനറല്‍ സെക്രട്ടറി എം എ വാഹിദ് കാര്യറ, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണികുട്ടന്‍, കേന്ദ്രകമ്മിറ്റി രക്ഷാധികാരി ദാസൻ രാഘവൻ, കേന്ദ്രകമ്മിറ്റി അംഗവും ജീവകാരുണ്യപ്രവർത്തകനുമായ ഷിബു കുമാർ എന്നിവരെയാണ് പ്രതിനിധികളായി ലോകകേരളസഭ തെരഞ്ഞെടുത്തത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നും നവയുഗം സാംസ്ക്കാരികവേദിയ്ക്ക് ലഭിച്ച ഈ അംഗീകാരത്തിന് കേന്ദ്രകമ്മിറ്റി നന്ദി പറഞ്ഞു. എല്ലാ നേതാക്കളും കൃത്യമായി സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കുകയും, പ്രവാസികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കൂട്ടായി പരിശ്രമിയ്ക്കുമെന്നും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.
ലോക കേരള സഭയില്‍ പ്രതിനിധികളായി നാല് നവയുഗം നേതാക്കൾ പങ്കെടുക്കും

