Site iconSite icon Janayugom Online

തൃപ്പുണിത്തുറ വാഹനാപകടത്തിൽ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തൃപ്പുണ്ണിത്തുറയിൽ നിർമ്മാണം പൂർത്തിയാക്കാത്ത പാലത്തില്‍വച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഉദ്യോഗസ്ഥർക്കെതിരെ കർശന വകുപ്പുകൾ ചേർത്ത് കേസ് എടുക്കാൻ കളക്ടർക്ക് നിർദേശം നൽകി. പാലം പണിയുടെ കരാറുകാർക്കെതിരെയും കേസെടുത്തു.

സംഭവിച്ചത് വലിയ വീഴ്ചയാണെന്നും ചീഫ് എഞ്ചിനീയറോട് അടിയന്തര റിപ്പോർട്ട് തേടിയെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കും. ശക്തമായ നടപടി സ്വീകരിക്കും. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു. ‘കരാറുകാർക്ക് എതിരെ 304 എ പ്രകാരം കേസ് എടുക്കും. ഉദ്യോഗസ്ഥർക്ക് എതിരെ ഈ വകുപ്പ് ചുമത്തണമോ എന്നത് കളക്ടർ പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ പുലർച്ചെയാണ് തൃപ്പുണ്ണിത്തുറയിൽ നിർമ്മാണം പൂർത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തിൽ വിഷ്ണുവെന്ന യുവാവ് മരിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ പാലം പണി നടക്കുന്നത് അറിയാതെ പുലർച്ചെ ബൈക്കിൽ വന്ന വിഷ്ണുവും സുഹൃത്തും പാലത്തിന്റെ ഭിത്തിയിൽ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു.

Eng­lish summary;Four offi­cers sus­pend­ed in Thripunithu­ra road accident

You may also like this video;

Exit mobile version