Site iconSite icon Janayugom Online

മധ്യപ്രദേശില്‍ കിണറിനുള്ളിലെ വിഷവാതകം ശ്വസിച്ച് നാല് പേർ മരിച്ചു

wellwell

മധ്യപ്രദേശിലെ കട്‌നിയിൽ കിണറിനുള്ളിലെ വിഷവാതകം ശ്വസിച്ച് നാല് പേർ മരിച്ചു. ജൂഹ്‌ലി ഗ്രാമത്തില്‍ കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ കിണറ്റില്‍ സ്ഥാപിച്ചിരുന്ന പമ്പ് പുറത്തെടുക്കാനായി ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. പമ്പ് സെറ്റ് മാറ്റി സ്ഥാപിക്കുന്നതിനായി കിണറ്റിനുള്ളില്‍ ഇറങ്ങിയ തൊഴിലാളി ബോധരഹിതനായി വീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ രക്ഷിക്കാനായി കിണറ്റിലേയ്ക്കിറങ്ങിയ രാജ്കുമാർ ദുബെ, നിഖിൽ ദുബെ, രാജേഷ് കുശ്വാഹ എന്നിവരും അപകടത്തില്‍പെടുകയായിരുന്നു.

ഗ്രാമവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ സേനയും ഫോറൻസിക് സംഘവും പൊലീസും സ്ഥലത്തെത്തി നാല് മൃതദേഹങ്ങൾ കിണറ്റിൽ നിന്ന് പുറത്തെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച് കിണറിനുള്ളിൽ വിഷവാതകം ശ്വസിച്ചാണ് അവർ മരിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. മരണത്തിന്റെ യഥാർത്ഥ കാരണം അറിയാൻ ഫോറൻസിക് സംഘം വെള്ളത്തിന്റെയും വാതകത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രി മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. 

Eng­lish Sum­ma­ry: Four peo­ple died after inhal­ing tox­ic gas from a well in Mad­hya Pradesh

You may also like this video

Exit mobile version