ഉത്തർപ്രദേശിലെ വിക്രംപുരിൽ വിവാഹവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാലുപേർ മരിച്ചു. മൂന്ന് സ്ത്രീകളും ഒരു പെൺകുട്ടിയുമാണ് മരിച്ചത്. മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
ഗ്യസ് സിലിണ്ടറിന്റെ ലീക്കാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സിലിണ്ടറിന്റെ റെഗുലേറ്ററിനുള്ള ലീക്കാണ് പൊട്ടിത്തെറിക്കും തുടർന്ന് തീപിടിക്കുന്നതിനും ഇടയാക്കിയതെന്ന് ജലാലാബാദ് പൊലീസ് പറഞ്ഞു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതര പൊള്ളലേറ്റവരെ അടിയന്തര ചികിത്സക്ക് ശേഷം ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
English summary;Four people, including a child, died after a gas cylinder exploded
You may also like this video;