ഉത്തര്‍പ്രദേശില്‍ ഒരുകുടുംബത്തിലെ മൂന്നുപേരും അയല്‍വാസിയുമടക്കം നാലുപേര്‍ വിഷം കലര്‍ന്ന ചായ കുടിച്ച് മരിച്ചു. മെയിന്‍പുരി ഗ്രാമത്തിലാണ് സംഭവം. വീട്ടിലെത്തിയ മുത്തശ്ശന് ചായയുണ്ടാക്കികൊടുത്ത ആറുവയസുകാരന്‍ അബദ്ധത്തില്‍ കീടനാശിനി ചായയില്‍ ഒഴിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
മെയിന്‍പുരിയിലെ നഗ്ല കന്‍ഹായ് ഗ്രാമത്തില്‍ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും പിതാവിനുമൊപ്പമായികുന്നു ശിവാനന്ദന്‍റെ താമസം. രാവിലെ ഭാര്യാപിതാവ് രവീന്ദ്ര സിംഗ് (55) വീട്ടിലെത്തിയപ്പോള്‍ കൊച്ചുമകനായ ശിവങാണ് ചായ തയ്യാറാക്കിയത്. ഈ സമയം കുട്ടികളുടെ അമ്മ പശുവിനെ കറക്കുകയായിരുന്നു. ചായപ്പൊടിക്ക് പകരം അടുക്കളയിലുണ്ടായിരുന്ന കീടനാശിനി കുട്ടി അറിയാതെ തിളയ്ക്കുന്ന വെള്ളത്തില്‍ ഇട്ടതാകാമെന്നാണ് മെയിന്‍പുരി പൊലീസ് സൂപ്രണ്ട് കമലേഷ് ദീക്ഷിത് പറഞ്ഞു.
രവീന്ദ്ര സിംഗ് (55), ശിവാനന്ദന്‍ (35), ശിവങ് (6), ദിവാങ് (5) എന്നിവരും അല്‍വാസിയായ സോബ്രാന്‍ സിങ്ങും കുട്ടി കൊണ്ടുവന്ന ചായ കുടിച്ചു. ചായ കുടിച്ചതിന് പിന്നാലെ അഞ്ചുപേര്‍ക്കും ശാരീരിക അസ്വസ്ഥത തുടങ്ങി. അഞ്ചുപേരെയും മെയിന്‍പുരിയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് രവീന്ദ്ര സിംഗ്, ശിവംഗ്, ദിവാങ് എന്നിവര്‍ മരണപ്പെട്ടു.
കുട്ടികളുടെ പിതാവ് ശിവാനന്ദ് സിംഗിനെയും സോബ്രാന്‍ സിംഗിനെയും ഇറ്റാവയിലെ സഫായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കി മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ സോബ്രാന്‍ സിംഗും മരണപ്പെട്ടു. ശിവാനന്ദ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കീടനാശിനികളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെനും മെയിന്‍പുരി പൊലീസ് സൂപ്രണ്ട് കമലേഷ് ദീക്ഷിത് പറഞ്ഞു.
English Summary: Four people including three members of a family and a neighbor died
You may also like this video