Site iconSite icon Janayugom Online

ഡല്‍ഹിയില്‍ നാല് പേരെ വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍

ഡല്‍ഹിയില്‍ നാല് പേരെ വെടിവെച്ചു കൊലപ്പടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ബീഹാറില്‍ നിന്നുള്ളവരാണ് ഇവര്‍ എന്നു പറയപ്പെടുന്നു.ഡല്‍ഹി പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലുണ്ടായ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്. 

ഇവര്‍ കുറ്റവാളികളാണെന്നും,ഗുണ്ടാ സംഘത്തിലുള്ളവരാണെന്നും പറയപ്പെടുന്നു.പിടികൂടാന്‍ ശ്രമിച്ചതോടെ പ്രതികള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു. തിരിച്ച നടത്തിയ വെടിവെപ്പിലാണ് നാല് പേര്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബിഹാര്‍ സ്വദേശികളായ രഞ്ജന്‍ പതക്, ബിംലേഷ് മഹ്‌തോ, മനീഷ് പതക്, അമന്‍ താക്കൂര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

Exit mobile version