മുംബൈയില്‍ നാല് നില കെട്ടിടം തകര്‍ന്ന് വീണ് ഒരു മരണം. കോപര്‍ ഖൈറാനയിലെ ബോന്‍കോഡ് ഗ്രാമത്തില്‍ രാത്രി 10.30നാണ് സംഭവം. കെട്ടിടത്തിന് ഏറെ നാളായി കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിരുന്നു. താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം തകര്‍ന്ന് വീഴുന്നതിന് മുന്‍പ് കെട്ടടത്തിലുണ്ടായിരുന്ന 32 പേരെ ഒഴിപ്പിച്ചിരുന്നുവെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍ അവരില്‍ എട്ട് പേര്‍ കെട്ടിടത്തില്‍ നിന്ന് ഒഴിഞ്ഞു പോയിരുന്നില്ല. ഇവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പറയപ്പെടുന്നു.അവരെ അഗ്നിശമന സേനയെത്തി രക്ഷിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
English Summary:Four-storey building collapses in Mumbai; a death
You may also like this video