Site iconSite icon Janayugom Online

അമ്പലപ്പുഴയിലെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നാലു തീവണ്ടികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കടത്തിവിടും

അമ്പലപ്പുഴ റെയിൽവേസ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിൽ നാലുതീവണ്ടികൾ പരീക്ഷണാടിസ്ഥാനത്തിൽ കടത്തിവിടാൻ റെയിൽവേ തീരുമാനം.അമ്പലപ്പുഴയിൽ സ്റ്റോപ്പുള്ള തിരുവനന്തപുരം-മംഗലാപുരം എറനാട് എക്‌സ്‌പ്രസ്, കൊല്ലം- ആലപ്പുഴ പാസഞ്ചർ, ആലപ്പുഴ‑കൊല്ലം പാസഞ്ചർ, ഗുരുവായൂർ‑തിരുവനന്തപുരം ഇന്റർസിറ്റി, തിരുവനന്തപുരം-മുംബൈ പ്രതിവാര എക്‌സ്‌പ്രസ് എന്നിവയാണ് ആദ്യഘട്ടത്തിൽ ഒന്നാംനമ്പർ പ്ലാറ്റ്‌ഫോം വഴി കടത്തിവിടുക. 

നിലവിൽ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഒരു തീവണ്ടിയും പ്രവേശിക്കുന്നില്ല. ഇത് ഇവിടെനിന്നുള്ള ദൈനംദിന യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് ‌തീവണ്ടികൾ പ്രവേശിക്കുന്ന ഇരുഭാഗങ്ങളിലും ക്രോസിങ്ങുള്ളതിനാൽ ഇതുമൂലമുള്ള സമയനഷ്ടം ഒഴിവാക്കന്നതിനാണ് റെയിൽവേ പ്ലാറ്റ്‌ഫോം ഒഴിവാക്കിയത്. ഒരു തീവണ്ടി ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിലൂടെ കടന്നുപോകുമ്പോൾ നാലും അഞ്ചും മിനിറ്റാണ് അധികമായി വേണ്ടിവരുന്നത്. തീവണ്ടികൾ രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളിൽ മാത്രമെത്തുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ലിഫ്റ്റ് സൗകര്യമില്ലാത്ത ഇവിടെ ഉയരത്തിലുള്ള പാലം കടന്നുവേണം ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽനിന്നു രണ്ടിലും മൂന്നിലുമെത്തേണ്ടത്. 

Exit mobile version