Site iconSite icon Janayugom Online

ബൈക്കിടിച്ച് നാലുവയസുകാരന്‍ മരിച്ച സംഭവം: ബൈക്ക് റേസിങ് സ്ഥീരീകരിച്ചു, അപകടം കണ്ടിട്ടും പ്രതി ബൈക്ക് നിര്‍ത്താതെ പോയി

ashikqashikq

തിരുവനന്തപുരം കോവളത്ത് വാഹനാപകടത്തില്‍ നാലുവയസുകാരന്‍ മരിച്ചത് യുവാക്കളുടെ ബൈക്ക് റേസിങ്ങിനെ തുടര്‍ന്നെന്ന് സ്ഥിരീകരണം. സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന കണിയാപുരം സ്വദേശി ആഷിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ച് 30നാണ് സംഭവം. അമ്മയ്‌ക്കൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു യുവാന്‍ എന്ന കുട്ടിയെ ബൈക്കിടിച്ചത്. കുട്ടിയ്ക്ക് അപകടം പറ്റിയെന്ന് മനസലാക്കിയ ശേഷവും ആഷിക് ബൈക്ക് നിര്‍ത്താതെ പോയി. അപകടസ്ഥലത്ത് നിന്നും ബൈക്കിന്റേതെന്ന്‌ കരുതുന്ന ചില ഭാഗങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സിസിടിവിയും സര്‍വീസ് സെന്ററുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കരമനയിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും ബൈക്ക് കണ്ടെത്തി. പ്രദേശത്ത് സ്ഥിരമായി റേസിങ് നടത്തുന്ന വ്യക്തിയാണ് ആഷിക്കെന്ന് പോലീസ് പറഞ്ഞു. യുവാവിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Four-year-old boy died after being hit by a bike: Bike rac­ing was confirmed

You may also like this video

Exit mobile version