മധ്യപ്രദേശിലെ ഉമരിയിൽ കുഴൽക്കിണറിൽ വീണ നാല് വയസുകാരൻ മരിച്ചു. 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് രാവിലെയാണ് കുട്ടിയെ പുറത്തെടുത്തത്. തുടർന്ന് ആശുപ്രത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇന്നലെ രാവിലെ 11 മണിയോടെയാണ് ബദ്ചാദിൽ ഗൗരവ് ദുബെ കുഴൽക്കിണറിൽ കുട്ടി വീണത്. 60 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്. കുഴൽക്കിണർ തുറന്ന നിലയിലായിരുന്നു. കളിച്ചുകൊണ്ടിരിക്കെയാണ് ഗൗരവ് കുഴൽക്കിണറിൽ വീഴുന്നത്. കരച്ചിൽ കേട്ടാണ് കുഴൽക്കിണറിൽ വീണ വിവരം ആളുകൾ അറിഞ്ഞത്. തുടർന്ന് അവിടെയുണ്ടായിരുന്നവർ സംഭവം നാട്ടുകാരെയും പ്രാദേശിക ഭരണകൂടത്തെയും അറിയിച്ചു.
കുട്ടിക്ക് ഓക്സിജൻ നൽകുന്നതിനായി കുഴൽക്കിണറിൽ ഓക്സിജൻ പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നു. മെഡിക്കൽ സംഘവും എത്തി. മുങ്ങിമരണമാണ് മരണകാരണമെന്ന് അധികൃതർ വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി ഉമരിയ കളക്ടർ അറിയിച്ചു.
english summary; Four-year-old boy dies after falling into borewell in Madhya Pradesh
you may also like this video;