രാജസ്ഥാനില്‍ നാലു വയസുകാരിയെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചു. ദോസ ജില്ലയില്‍ കഴിഞ്ഞ സംഭവം. കുഞ്ഞിനെ വാത്സല്യം കാട്ടി മുറിയിലെത്തിച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്. സംഭവം പുറത്തായതോടെ ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയായിരുന്നു. ജില്ലയിലെ ലാല്‍സോട്ട് പ്രദേശത്താണ് പ്രതി താമസിക്കുന്നത്.
അതേസമയം ജനക്കൂട്ടം രാഹുവാസ് പൊലീസ് സ്റ്റേഷനിലെത്തി പൊലീസിനെതിരെ ശക്തമായ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിയെ പൊലീസിന് കൈമാറുന്നതിന് മുമ്പ് ആള്‍ക്കൂട്ടം ഇയാളെ ആക്രമിച്ചു. ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടിക്കുണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് പ്രതിഷേധം ഉയരുന്നത്. പൊലീസുകാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ഇയാളെ സര്‍വീസില്‍ നിന്നും ഒഴിവാക്കിയതായും പൊലീസ് അറിയിച്ചു.
English Summary: Four-year-old girl molested by SI in Rajasthan; The protest is strong
You may also like this video