Site icon Janayugom Online

എംഡിഎംഎ മയക്കുമരുന്നുമായി പള്ളുരുത്തിയില്‍ നാല് യുവാക്കള്‍ പിടിയില്‍

എംഡിഎംഎ ഇനത്തില്‍പ്പെട്ട നിരോധിത മയക്കുമരുന്നുമായി പള്ളുരുത്തിയില്‍ നാല് യുവാക്കള്‍ പിടിയില്‍. അരൂക്കുറ്റി പൂച്ചാക്കല്‍ സ്വദേശി അക്ബര്‍ സുധീര്‍ (35), എരമല്ലൂര്‍ സ്വദേശി മുഹമ്മദ് റാഫി (33), അരൂക്കുറ്റിയില്‍ താമസിക്കുന്ന റിന്‍ഷാദ് നൗഷാദ് (32), കുമ്പളങ്ങി സ്വദേശി നിധിന്‍ കൃഷ്ണ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പള്ളുരുത്തിയിലെ അമ്മ എന്ന ലോഡ്ജില്‍ മുറിയെടുത്ത് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇവരില്‍ നിന്നും 135 ഗ്രാം എംഡിഎംഎയും 570 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇടപാടുകാരെ കാത്തിരിക്കുന്നതിനിടയിലാണ് പ്രതികളെ അസി. പൊലീസ് കമ്മിഷണര്‍ വി ജി രവീന്ദ്രനാഥ്, എസ്‌ഐമാരായ പി പി ജസ്റ്റിന്‍, സെബാസ്റ്റ്യന്‍ പി ചാക്കോ, കെ എസ് ജോര്‍ജ്, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ സമദ്, നാരായണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

Eng­lish sum­ma­ry; Four youths arrest­ed in Pal­lu­ruthi with MDMA drug

You may also like this video;

Exit mobile version