Site iconSite icon Janayugom Online

വാഹനാഭ്യാസം; ജിപ്സി മറിഞ്ഞ് പതിനാലുകാരന് ദാരുണാന്ത്യം

സാഹസിക വാഹന അഭ്യാസത്തിനിടെ ശരീരത്തിലേക്ക് ജിപ്സി മറിഞ്ഞ് പതിനാലുകാരന് ദാരുണാന്ത്യം. തൃശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാല ബീച്ചിൽ വച്ചാണ് സംഭവം. ചാമക്കാല സ്വദേശി സിനാനാണ് മരിച്ചത്. നരഹത്യ വകുപ്പു ചുമത്തി ഡ്രൈവര്‍ ഷജീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് ബിച്ച് കാണാനെത്തിയ വിദ്യാര്‍ഥികളുമായി ഷജീര്‍ സാഹസിക അഭ്യാസം നടത്തുന്നതിനിടെയാണ് വാഹനം മറിഞ്ഞ് കുട്ടി മരിച്ചത്. 

നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയാണ് റൗഡി സദ്ദാം എന്നറിയപ്പെടുന്ന ഷജീർ. ബീച്ച് കാണാനെത്തിയതായിരുന്നു സിനാനും മൂന്നു സുഹൃത്തുക്കളും. ഈ സമയം ഷജീര്‍ ജിപ്സിയുമായി ബീച്ചില്‍ സാഹസിക അഭ്യാസ പ്രകടനം നടത്തിയിരുന്നു. വിദ്യാര്‍ഥികള്‍ ചോദിച്ചതോടെ അവരെ കയറ്റി ഇരുത്തിയായി അഭ്യാസ പ്രകടനം. ‌അതിനിടെയാണ് പെട്ടെന്ന് നിയന്ത്രണം വിട്ട് ജിപ്സി മറിഞ്ഞത്. തെറിച്ചു വീണ സിനാൻ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Exit mobile version