Site icon Janayugom Online

നാലാം ദിവസം; പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു

fuel price

തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ച് കേന്ദ്രം. ഇന്ന് പെട്രോളിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും ആണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 104.63 ആയും ഡീസല്‍ വില 95.99 രൂപയായും ഉയര്‍ന്നു.

കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 102.72 രൂപയും ഡീസലിന് 95.85 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 102. 84 രൂപയും ഡീസലിന് 95.99 രൂപയുമായിവില ഉയര്‍ന്നു. കഴിഞ്ഞ ദിവസവും ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

 

Eng­lish Sum­ma­ry: Fourth day; Petrol and diesel prices have been hiked again

 

You may like this video also

Exit mobile version