നാലാമതും പെണ്‍കുഞ്ഞ് പിറന്നതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ശ്രീനിവാസപുരിയിലാണ് ലോകേഷ്(34) ആത്മഹത്യ ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ ലോകേഷിന്റെ മൃതദേഹം മുറിയില്‍ തൂങ്ങി നില്‍കുന്ന നിലയില്‍ അമ്മയാണ് കണ്ടത്. ആന്ധ്രാപ്രദേശിലെ പുംഗനൂർ സ്വദേശിയായ യുവതിയെ ഒമ്പത് വർഷം മുമ്പ് ഇയാള്‍ വിവാഹം കഴിച്ചത്. മൂന്ന് വര്‍ഷം മുന്‍പ് മൂന്നാമത്തെ മകള്‍ ജനിച്ചപ്പോള്‍ ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുകള്‍ പറയുന്നു.
ആണ്‍കുഞ്ഞ് അല്ലാത്തതില്‍ നിരാശയിലായിരുന്നു ലോകേഷ്. അന്ന് സുഹൃത്തുകള്‍ സമാധാനിപ്പിക്കുകയായിരുന്നു. ഭാര്യ വീണ്ടും ഗര്‍ഭിണിയപ്പോള്‍ ആണ്‍കുഞ്ഞാകുമെന്ന് ലോകേഷ് പ്രതീക്ഷിച്ചിരുന്നു.യുവതി വെള്ളിയാഴ്ച മുൽബാഗലിലെ ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നല്‍കിയ വിവരം അറിഞ്ഞതോട് ഇയാള്‍ കടുത്ത നിരാശയിലായി. അത്താഴം കഴിച്ച ശേഷം മുറിയിൽ ഉറങ്ങാൻ പോയ ലോകേഷിനെ പിറ്റേദിവസം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആൺകുഞ്ഞില്ലാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
English Summary:fourth is a baby girl; the young man committed suicide
You may also like this video