Site iconSite icon Janayugom Online

കീവിലെ ആക്രമണത്തിനിടെ ഫോക്സ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

jounalistjounalist

ഉ​ക്രെ​യ്നി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഫോ​ക്സ് ന്യൂ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കര്‍​കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. 55 കാരനായ പി​യ​റി സ​ക്ക​ർ​സേ​വി​സ്കി, 24 വ​യ​സു​കാ​രി​യാ​യ ഒ​ലെ​ക്സാ​ന്ദ്ര കു​വ്ഷി​നോ​വ എന്നിവരാണ് കൊല്ലപ്പെട്ട​തെ​ന്ന് ഫോ​ക്സ് സീ​നി​യ​ർ ഫീ​ൽ​ഡ് പ്രോ​ഡ്യൂ​സ​ർ യോ​ന​റ്റ് ഫ്രി​ലിം​ഗ് ഉ​ദ്ധ​രി​ച്ച് ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ കീ​വി​ലെ ഹൊ​റ​ൻ​ക​യി​ൽ വ​ച്ച് ഇ​വ​രു​ടെ വാ​ഹ​ന​ത്തി​നു നേ​ർ​ക്കു വെ​ടി​വ​യ്പു​ണ്ടാ​യി എ​ന്നാ​ണ് ഫോ​ക്സ് ന്യൂ​സ് അ​റി​യി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക്യാമറാമാന്‍ ബെ​ഞ്ച​മി​ൻ ഹാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ത​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത് ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ദി​വ​സ​മാ​ണെ​ന്ന് ഫോ​ക്സ് ന്യൂ​സ് സി​ഇ​ഒ സു​സെ​യ്ൻ സ്കോ​ട്ട് പ​റ​ഞ്ഞു. യു​ക്രെ​യ്നി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ കു​വ്ഷി​നോ​വ് ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ടീ​മി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് യോ​ന​റ്റ് ഫ്രി​ലിം​ഗ് ട്വീ​റ്റ് ചെ​യ്തു. ഇ​റാ​ക്ക്, അ​ഫ്ഗാ​നി​സ്ഥാ​ൻ, സി​റി​യ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഫോ​ക്‌​സ് ന്യൂ​സി​ന് വേ​ണ്ടി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​രു​ന്ന​ത് പി​യ​റി ആയിരുന്നു.

ഉക്രെയ്നിലെ റഷ്യന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ നാല് മാധ്യമപ്രവര്‍ത്തകരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: Fox jour­nal­ists killed dur­ing Kiev attack

You may like this video also

Exit mobile version